ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ തങ്ധര്‍ മേഖലയില്‍ നടത്തിയ വെടിവയ്പിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
പാക് സൈന്യം നടത്തിയ വെടിവയ്പിന് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കവെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.ഇതോടെ ഈ വര്‍ഷംമാത്രം അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട പാക് സൈനികരുടെ എണ്ണം 22 ആയി.