തുർക്കിയുടെ ചാരവിമാനം സിറിയയിൽ സൈന്യം വെടിവച്ചിട്ടു

അഫ്രിൻ: തുർക്കിയുടെ ചാരവിമാനം സിറിയയിൽ സൈന്യം വെടിവച്ചിട്ടു. അഫ്രിൻ മേഖലയിലെ അൽ സിയറയിലാണ് വിമാനം നിലത്തുവീഴ്ത്തിയത്.

തുർക്കിയിലേക്ക് സിറിയൻ സൈന്യം അതിക്രമിച്ചു കടക്കാൻ ശ്രമിച്ചെന്നും തുർക്കി സൈന്യം ഈ നീക്കം തടഞ്ഞെന്നും പ്രസിഡന്‍റ് തയിപ് എർദോഗൻ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തുർക്കിയുടെ ചാരവിമാനം സിറിയ വെടിവച്ചുവീഴ്ത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നത്.