ത്രിപുരയിലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥനയുമായി ബംഗാളി ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. മണിക് സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ഭരണം ത്രിപുരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്രവിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി ബംഗാളിഭാഷയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
എല്ലാ വിഭാഗം ജനങ്ങളും ഐക്യത്തോടെ ജീവിക്കുന്നിടമാണ് ത്രിപുര. ദേശീയത പ്രസംഗിക്കുന്ന ബി.ജെ.പി വിഘടനവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ത്രിപുരയില്‍ ലക്ഷ്യമിടുന്നത്. ഇതിനെ ത്രിപുര ജനത തിരസ്‌കരിക്കും. സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായി കടുത്ത ആക്രമണങ്ങളാണ് നടക്കുന്നത്. ബി.ജെ.പിയെ ത്രിപുര ജനത തള്ളുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറയുന്നു.