കൊച്ചി: സിപിഎമ്മിന്റെ നേതൃത്വത്തിൽ കേരളത്തില്‍ ഭീകരവാഴ്ച നടക്കുകയാണെന്നും അതിനിയും തുടരാതിരിക്കാൻ രാഷ്ട്രപതി ഭരണമാണ് അഭികാമ്യമെന്നും ജനതാപാർട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. കണ്ണൂരിൽ കോണ്‍ഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാർട്ടിയെന്ന പദവി പോലും നഷ്ടപ്പെട്ട സിപിഎം ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ചുരുങ്ങിവരികയാണ്. അത് മറികടക്കാനും തെരഞ്ഞെടുപ്പുകളിൽ വോട്ട് നിലനിർത്താനും ജനങ്ങളെ ഭയപ്പെടുത്തുകയാണ് പാർട്ടി ചെയ്യുന്നതെന്നും സുബ്രഹ്മമണ്യം സ്വാമി ആരോപിച്ചു. ഇതിനുള്ള ഏക പരിഹാരം രാഷ്ട്രപതി ഭരണമാണ്. ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് ദേവസ്വം ബോർഡ് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.