സ്വർണ്ണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്തപാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ ബി.ഐ.എസ് അംഗീകാരത്തിന് പുറമെ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ നാല്പ്പത്തിനാലാമത് ഷോറൂം പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു.പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം അനു സിതാരയും ചേർന്ന് നിർവ്വഹിച്ചു.പെരുമ്പാവൂർ എം.എൽ എ എൽദോസ് കുന്നുപള്ളി,പെരുമ്പാവൂർ നഗരസഭ ചെയർ പേസൺ സതി ജയകൃഷ്ണൻ പെരുമ്പാവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ബിജു ജോൺ ജേക്കബ് തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.ഉദ്ഘാടന വേളയിൽ പെരുമ്പാവൂരിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ വൃക്ക രോഗികൾക്കും ക്യാൻസർ രോഗികൾക്കുമുള്ള ധനസഹായം വിതരണം ചെയ്തു.
ബിഐഎസ് ഹാൾമാർക്കുള്ള 916 സ്വർണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാന്റഡ് വാച്ചുകളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമിൽ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഭൗതീക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഉദ്ഘാടനം കാണുവാനെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് സ്വർണ്ണ സമ്മാനങ്ങൾ വിതരണം ചെയ്തു.ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്ക്കൗണ്ട് ലഭിക്കുന്നു.സ്വന്തമായി ആഭരണ നിർമ്മാണശാലകൾ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ,മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണാഭരണങ്ങൾ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്സിൽ നിന്നും എല്ലാ കാലവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.വിവാഹപാർട്ടികൾക്ക് സൗജന്യ വാഹന സൗകര്യം,വിശാലമായ പാർക്കിംഗ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂർ പറഞ്ഞു