കണ്ണൂരില്‍ മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ടിഎച്ച് ശുഹൈബിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശുഹൈബിനെ കൊന്ന ഭീരുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ശുഹൈബിന്റെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും ശുഹൈബിന്റെ ആത്മവിന് നിത്യശാന്തി നേരുന്നതായും രാഹുല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
I’m shocked to hear about the murder of Kerala AYC General Secretary, T H Shuhaib. I hope the perpetrators of this cowardly act are brought to justice soon.
My condolences to his family.
May his soul rest in peace.
— Office of RG (@OfficeOfRG) February 13, 2018
ഇന്നലെ രാത്രി പതിനൊന്നോടെയാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് വെട്ടേറ്റ് മരിച്ചത്. എടയന്നൂര്‍ തെരൂരില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ചായ കുടിച്ചുകൊണ്ടിരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ ശേഷം അക്രമികള്‍ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല.