നിയമനത്തിലും നടപടികളിലും ദുരൂഹത ; ബെഹ്‌റയ്‌ക്കെതിരെ ബിജെപി കേന്ദ്രത്തിലേക്ക്

തിരുവനന്തപുരം : ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ബിജെപി സംസ്ഥാനഘടകം കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുന്നു. ബെഹ്‌റയുടെ നിയമനത്തിലും നടപടികളിലും ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു.

കേരള സാഹിത്യോല്‍സവത്തിന് എകെജി സെന്ററിലെ തീട്ടൂരം വാങ്ങി എഴുതുന്നവര്‍ മാത്രം പോര, അങ്ങനെ വന്നാല്‍ കേന്ദ്രഫണ്ടിന്റെ ആവശ്യമില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.