സുന്‍ജുവാന്‍ ഭീകരാക്രമണം: ആഞ്ചു സൈനികര്‍ക്ക് വീരമൃത്യു; സൈനിക നീക്കം നിയന്ത്രിക്കാന്‍ കരസേനാ മേധാവി കാശ്മീരില്‍

ജമ്മു കശ്മീരിലെ സൈനികക്യാമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി.. ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ ഇന്നു മരിച്ചു. ആക്രമണത്തില്‍ കഴിഞ്ഞ ദിവസം രണ്ടു സൈനികര്‍ വീരമൃത്യുവരിക്കുകയും, സൈനികരുടെ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തില്‍ നാട്ടുകാരനായ ഒരാളും മരിച്ചു

9 സൈനികര്‍ കൊല്ലപ്പെട്ട 2016-ലെ ഉറി ആക്രമണത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് ശനിയാഴ്ച സുന്‍ജുവാന്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായത്. സുന്‍ജുവാനിലെ ക്വാര്‍ട്ടേഴ്‌സുകളിലുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടാണ് സൈനിക നടപടി പുരോഗമിക്കുന്നത്. ഉധംപൂരിലെ സൈനിക ക്യാമ്പില്‍നിന്നെത്തിയ കമാന്‍ഡോകളാണ് ഭീകരവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്