ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. സൈനബ ബീവ (45) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
ഇവര്‍ വീടിനു മുന്നില്‍ ഇരിക്കുമ്പോള്‍ സമീപത്ത് ഷെല്‍ പതിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ചയും പൂഞ്ചിലും മെന്ദാരിലും പാക്കിസ്ഥാന്‍ തുടര്‍ച്ചയായ ആക്രമണമാണ് നടത്തിയത്. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചിക്കുന്നുണ്ട്.