സ്വാര്‍ത്ഥ താല്‍പര്യത്തിനായി കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചു ; കോണ്‍ഗ്രസ് ചെയ്ത പാപത്തിന്റെ ഫലമാണ് രാജ്യം ഇപ്പേള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ് ചെയ്ത വലിയ പാപങ്ങളുടെ ഫലമാണ് 125 കോടി ഇന്ത്യാക്കാര്‍ ഇപ്പോള്‍ ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി. തെരഞ്ഞെടുപ്പ് വിജയം പോലെയുള്ള ചെറിയ ചെറിയ നേട്ടങ്ങള്‍ക്കായി 70 കൊല്ലം മുമ്പ് കോണ്‍ഗ്രസ്സ് രാജ്യത്തെ വിഭജിച്ചെന്നും, അന്ന് കോണ്‍ഗ്രസ്സ് ചയ്ത പാപത്തിന്റെ ഫലം ഇന്നത്തെ ഓരോ ജനങ്ങളും അനുഭവിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. തിരഞ്ഞെടുപ്പിലെ നേട്ടത്തിനും, വില കുറഞ്ഞ നേട്ടങ്ങള്‍ക്കും വേണ്ടി അടല്‍ ബിഹാരി വാജ്‌പേയി സംസ്ഥാനങ്ങളെ വിഭജിച്ചിരുന്നു, എന്നാല്‍, എല്ലാവരേയും വിശ്വാസത്തില്‍ എടുത്തുകൊണ്ടായിരുന്നു അത്. ആ നടപടി സുതാര്യവുമായിരുന്നു. എന്നാല്‍, ആന്ധ്രാപ്രദേശിനെ വിഭജിച്ച കോണ്‍ഗ്രസ്സ് എല്ലാം താറുമാറാക്കി. വേണ്ടത്ര വീണ്ടുവിചാരമില്ലാതെ തിടുക്കത്തിലായിരുന്നു യു.പി.എ സര്‍ക്കാരിന്റെ ഈ നീക്കം മോദി വ്യക്തമാക്കി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.