നെഹ്‌റു ഗ്രൂപ്പ് കോളേജിലെ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി, പ്രദേശത്ത് സംഘര്‍ഷം

നെഹ്‌റു ഗ്രൂപ്പിന് കീഴില്‍ കൊയമ്പത്തൂരില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തമിഴ്‌നാട് ശിവഗംഗ സ്വദേശി ശബരിനാഥിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

വാര്‍ഷിക പരീക്ഷയില്‍ തോറ്റതിലുള്ള മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച ശബരിനാഥ്.

അതേസമയം, നെഹ്‌റു കോളേജില്‍ ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോളെജ് പരിസരത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. കോളേജിലേക്ക് കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.