ഇന്ത്യന്‍ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍കാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഞായറാഴ്ച പാക് ഷെല്ലാക്രമണത്തില്‍ ഓഫീസര്‍ അടക്കം നാലു സൈനികര്‍ കൊല്ലപ്പെട്ടരുന്നു. രജൗരി ജില്ലയിലായിരുന്നു പാക് ഷെല്ലിംഗ് ഉണ്ടായത്. ഒരു ജവാനു പേര്‍ക്കു പരിക്കേറ്റു. ക്യാപ്റ്റന്‍ കപില്‍ കുണ്ഡു(22), ഹവില്‍ദാര്‍ റോഷന്‍ ലാല്‍(42), രാമാവതാര്‍(27), ശുഭം സിംഗ്(23) എന്നിവരാണു വീരമൃത്യു വരിച്ചത്.

രജൗരി ജില്ലയിലെ ഭിംബിര്‍ ഗാലി സെക്ടറില്‍ ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ച ടിച്ചു. ഇന്നലെ രാവിലെ രജൗരിയിലെ ഷാപുരില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാനും രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.ഷഹനാസ് ബാനു(15), യാസിന്‍ ആരിഫ്(14) എന്നിവരാണു പരിക്കേറ്റ കുട്ടികള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനുവരി 18 നും 22 നും ഇടയില്‍ മാത്രം ജമ്മു മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഏഴ് ഗ്രാമീണരും ആറ് സൈനികരും കൊല്ലപ്പെട്ടു. പ്രദേശത്തെ സ്‌കൂളുകള്‍ ഒരാഴ്ചത്തോളം അടച്ചിടുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.