തീരദേശത്തിനും ആരോഗ്യ മേഖലക്കും മുൻഗണന നല്കി തോമസ് ഐസക്കിന്റെ മൂന്നാം ബജറ്റ്

ജിഎസ്ടിക്കും കേന്ദ്ര ബജറ്റിനുമെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും വര്‍ഗീയതയ്ക്കു മുന്നില്‍ അഭേദ്യമായ കോട്ടയാണ് കേരളമെന്നു പറഞ്ഞുകൊണ്ടുമാണ് ഐസക് പ്രസംഗം തുടങ്ങിയത്.

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതി, തീരദേശത്ത് സൗജന്യ വൈ ഫൈ, തീരത്തേിന്റെ 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ, മത്സ്യ മേഖലക്ക് 600 കോടി രൂപ തുടങ്ങി തീരദേശത്തിന്റെ ക്ഷേമത്തിന് നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റു പ്രഖ്യാപനങ്ങള്‍:

* മത്സ്യബന്ധന യാനങ്ങളെയും തീരഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നതിന് 100 കോടി രൂപ ചെലവില്‍ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം.

* മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം മുന്നറിയിപ്പ് എത്തിക്കുന്നതിനും അടിയന്തര സഹായത്തിനും പ്രത്യേക സംവിധാനം.

* കടല്‍ത്തീരത്തിന്റെ 50 മീറ്റര്‍ പരിധിയില്‍ നിന്നു മാറി താമസിക്കാന്‍ സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ.

* തീരദേശ വികസന പാക്കേജിന്റെ ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ.

* മത്സ്യമേഖലക്ക് 600 കോടി രൂപയുടെ അടങ്കല്‍.

* 240 കോടി രൂപയുടെ പദ്ധതിയില്‍ ഉള്‍നാടന്‍ മത്സ്യബന്ധന വികസനം.

* തീരദേശത്തിന്റെ മൊത്തം വികസനത്തിന് 238 കോടി രൂപ.

* മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കാന്‍ നബാര്‍ഡ് വായ്പയോടെ 584 കോടിരൂപയുടെ പദ്ധതി. അര്‍ത്തുങ്കല്‍ (61 കോടി), താനൂര്‍ (36 കോടി), വെള്ളയില്‍ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസര്‍ഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ രൂപ ഇവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.

* കിഫ്ബി വഴി തീരദേശത്ത് 900 കോടി രൂപയുടെ പദ്ധതികള്‍, പുറമേ ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിര്‍മ്മാണവും കിഫ്ബി വഴി നടത്തും.

* കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ കൊല്ലം, ആലപ്പുഴ ജനറല്‍ ആശുപത്രികള്‍, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിന്‍കീഴ് എന്നീ താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവ കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രികളായി പരിഗണിച്ചു നവീകരിക്കും.

* 250 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ തീരദേശ സ്‌കൂളുകളും ഈ വര്‍ഷത്തെ സ്‌കൂള്‍ നവീകരണ പാക്കേജില്‍ ഉള്‍പ്പെടുത്തും.

© 2024 Live Kerala News. All Rights Reserved.