ബജറ്റിന്റെ പവിത്രത നഷ്ടമായെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പവിത്രത നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമനിരോധനം ഔദ്യോദികമാക്കിയ ബജറ്റാണിത്. വിലക്കയറ്റം തടയാന്‍ നടപടികളൊന്നും പ്രഖ്യാപിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
“കേരളത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബജറ്റല്ല ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പ്രഖ്യാപനങ്ങളില്ല. എ.കെ.ജി സ്മാരകത്തിനു വേണ്ടി 10 കോടി മാറ്റിവെച്ചതില്‍ തെറ്റില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.