ഇനി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ഒരേ നിറം. സംസ്ഥാന ഗതാഗത അഥോറിറ്റിയുടെ തീരുമാനപ്രകാരം നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്നുമുതല്‍ തുടങ്ങും.
പുതിയ തീരുമാനമനുസരിച്ച് സിറ്റി ബസുകള്‍ക്ക് ഇളം പച്ചയും, ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം നീലയും, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം മെറൂണുമാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്ന് വരകളുണ്ടാകും.
ഇന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കി. പാലിച്ചില്ലെങ്കില്‍ ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുന്ന ബസുകള്‍ക്ക് അനുമതി നല്‍കില്ല. അടുത്തവര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ നിറംമാറ്റം പൂര്‍ണമാകും. ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്കു പുറമെ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല.
നിലവില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് അടുത്ത ഫെബ്രുവരി മുതല്‍ ഫിറ്റ്‌നസിന് ഹാജരാക്കുമ്പോള്‍ പുതിയ നിറങ്ങള്‍ നിര്‍ബന്ധമാക്കും. സ്വകാര്യ ബസുടമകളുടേയും കൂടി ആവശ്യപ്രകാരമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.