അനിശ്ചിതകാല പണിമുടക്ക്: ബസ് ഉടമകളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തും.

വൈകീട്ട് അഞ്ചിനാണ് ചര്‍ച്ച. അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയായി ബസ് ഉടമകള്‍ സെക്രേട്ടറിയറ്റ് നടയില്‍ നിരാഹാരസമരം നടത്തിയിരുന്നു.

മിനിമം ചാര്‍ജ് 10 രൂപയും കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയുമാക്കുക, 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയായും നിലവിലെ നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണയിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

2014 മേയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. നാലു വര്‍ഷത്തിനിടയില്‍ നടത്തിപ്പ് ചെലവില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്ന് ബസ് ഉടമകള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.