വെനിസ്വേലക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ്

വെനസ്വേലക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. വെനസ്വേലന്‍ സര്‍ക്കാര്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നാരോപിച്ചാണ് എമ്മാനുവല്‍ മാക്രോണ്‍ ഉപരോധമേര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്.

ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് വെനസ്വേലയില്‍ നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മാക്രോണിന്റെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ അര്‍ജന്റീന പ്രസിഡന്റ് മൌറീഞ്ഞ്യോ മാക്രിയും ഒപ്പമുണ്ടായിരുന്നു.