ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടഞ്ഞ് ലാഹോര്‍ ഹൈക്കോടതി

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ മാര്‍ച്ച് 17വരെ ലാഹോര്‍ ഹൈക്കോടതി തടഞ്ഞു. അറസ്റ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സയീദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നിര്‍ദേശം.

യുഎന്‍ രക്ഷാസമിതിയുടെ പാക് സന്ദര്‍ശനത്തോടനുബന്ധിച്ച് തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സയീദ് കോടതിയെ സമീപിച്ചിരുന്നത്. നിയമത്തിന്റെ എല്ലാ വശങ്ങളും ഉപയോഗിച്ച് ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക നേരത്തേ ആവശ്യപ്പെട്ടിരുന്നു.