വാഹന പണിമുടക്കിൽ കെ എസ് ആർ ടി സിയും

സംസ്ഥാനത്ത് ബുധനാഴ്ച്ച സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ഇടതു സംഘടനകളും പങ്കെടുക്കുമെന്ന് അറിയിച്ചു. സിഐടിയു, എഐടിയുസി സംഘടനകള്‍ ഇതു സംബന്ധിച്ച് നോട്ടീസ് നല്‍കി.

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് ബുധനാഴ്ച്ച സംയുക്ത തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപ്പിച്ചത്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവയാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

© 2025 Live Kerala News. All Rights Reserved.