ഭാവനയുടെ വിവാഹം ഇന്ന്; തിരുവമ്പാടി ക്ഷേത്രത്തിലെ ചടങ്ങില്‍ കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ മിന്നുകെട്ടും

സിനിമാ താരം ഭാവനയുടെ വിവാഹം അല്‍പസമയത്തിനുള്ളില്‍ നടക്കും. 9.30നു തിരുവമ്പാടി ക്ഷേത്രത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ കന്നഡ നടനും നിര്‍മ്മാതാവുമായ നവീന്‍ മിന്നുകെട്ടും.

ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. തുടര്‍ന്നു ബന്ധുക്കള്‍ക്കുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവര്‍ക്കുള്ള വിരുന്ന് വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലും നടക്കും.

വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങില്‍ രമ്യ നമ്പീശന്‍, സയനോര, ഷഫ്ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നായികയും മുന്‍ ലോക സുന്ദരിയുമായ പ്രിയങ്ക ചോപ്ര വാട്ട്സ്ആപ് സന്ദേശമയച്ചു.