ആര്‍.എസ്​.എസ്​ തന്നെ കൊല്ലപ്പെടുത്താനായി ​ശ്രമിക്കുന്നതായി ആരോപിച്ച് പ്രമോദ്​ മുത്തലിക്ക്

ആര്‍.എസ്​.എസ്​ തന്നെ കൊല്ലപ്പെടുത്താനായി ​ശ്രമിക്കുന്നതായി ആരോപിച്ച് ശ്രീരാമസേന നേതാവ്. തന്നെ കൊല്ലപ്പെടുത്താനായി ആര്‍.എസ്​.എസ് ശ്രമിക്കുന്നതായി ആരോപിച്ച് നേരെത്ത വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീരീമസേന നേതാവ് പ്രമോദ്​ മുത്തലിക്കും ആര്‍.എസ്​.എസിനു ഗുരുതര ആരോപണം ഉന്നിയിക്കുന്നത്.

പ്രമോദ്​ മുത്തലിക്ക് 2009ലെ മംഗളൂരുവിലെ പബ് ആക്രമണത്തെ തുടർന്ന് വിവാദങ്ങളിൽ അകപ്പെട്ട വ്യക്തിയായിരുന്നു. എനിക്ക് ശത്രുക്കളായി നന്നായി അറിയാം. കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും എന്റെ ശത്രുകളാണ്. പക്ഷേ എനിക്ക് ഭീതി ബിജെപിയെയാണ്. തന്റെ ഒപ്പമുള്ളവരാണ് തന്നെ വധിക്കാനായി ശ്രമിക്കുന്നതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹിയിലെ രാഷ്ട്രീയ മേലാളന്റെ നിർദേശത്തെത്തുടർന്നാണു ക്രൈം ജോയിന്റ് പൊലീസ് കമ്മിഷണർ ജെ.കെ.ഭട്ട് തനിക്കും പരിഷത്ത് പ്രവർത്തകർക്കുമെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് രാജ്യാന്തര അധ്യക്ഷൻ പ്രവീൺ തൊഗാഡിയ നേരെത്ത രംഗത്തു വന്നിരുന്നു. ഇരുവരും നടത്തിയ ഫോൺ സംഭാഷണം പരസ്യപ്പെടുത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടിരുന്നു.