സെൽഫിയെടുക്കാൻ വിഷപ്പാമ്പിനെ പിടിച്ചു;ചികിത്സയ്‌ക്ക് 95ലക്ഷം രൂപ!

ലോസ് ആലസ്: വിഷപ്പാമ്പുമൊത്ത് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റ അമേരിക്കക്കാരന് ചികിത്സയ്‌ക്ക് ചെലവായത് 1,53,161 ഡോളർ. ഏകദേശം 95 ലക്ഷം രൂപ!
സാൻഡിയാഗോ സ്വദേശി ടോഡ് ഫാസ്‌ലർ എന്ന യുവാവാണ് സാഹസിക സെൽഫിക്ക് ശ്രമിച്ച് മരണത്തോട് മല്ലടിച്ചത്. റാറ്റ്സ്നേക്ക് എന്ന ഉഗ്രവിഷമുള്ള പാമ്പാണ് ഇയാളെ കടിച്ചത്. ജൂലായ് നാലിനാണ് സംഭവം. സെൽഫി എടുക്കാനായി കുറ്റിച്ചെടികൾക്കിടയിൽ നിന്ന് പാമ്പിനെ വലിച്ചെടുക്കുന്നതിനിടെ അത് ഫാസ്‌ലറുടെ കൈയിൽ കടിക്കുകയായിരുന്നു. ഉഗ്രവിഷമേറ്റ ഇയാളുടെ കൈ മുഴുവൻ പ‌ർപ്പിൾ നിറമായി മാറി. ശരീരം മുഴുവൻ വിറച്ച് തളർന്ന് വീണു. നാവ് വായിൽ നിന്നും പുറത്തേക്ക് നീണ്ടു. കണ്ണുകൾ ഇരുവശത്തേക്കും മാറി. ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു.

രണ്ട് ആശുപത്രികളിൽ നിന്നാണ് വിഷബാധയ്‌ക്കുള്ള മറുമരുന്ന് (ആന്റിവെനം) എത്തിച്ചത്. ഒരു കുപ്പിക്ക് ഒരു ലക്ഷം രൂപയിലധികം വിലയുള്ള നിരവധി കുപ്പി മരുന്നുകൾ ഇയാൾക്ക് നൽകേണ്ടി വന്നു. കൈയിലുണ്ടായ മാരകമായ മുറിവിനും കൂടി ചികിത്സ നടത്തിയതോടെ നല്ലൊരു സംഖ്യയായി. ബി. കുരയ്‌ക്കാൻ ഫാസ്‌ലറുടെ ഇൻഷ്വറൻസ് കമ്പനി ആശുപത്രിയുമായി ചർച്ച നടത്തുകയാണ്. ജീവൻ തിരികെ കിട്ടിയ ശേഷം ഫാസ്‌ലർ ആദ്യം ചെയ്തത്  ഒരു വർഷത്തോളമായി താൻ വളർത്തിവന്ന റാറ്റ്സ്നേക്ക് ഇനത്തിൽപ്പെട്ട മറ്റൊരു പാമ്പിനെ തുറന്നുവിടുകയായിരുന്നു

© 2024 Live Kerala News. All Rights Reserved.