അനുജന്റെ ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷണം തുടങ്ങുംവരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ച് ശ്രീജിത്ത്. സംഭവത്തില്‍ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ അഭിഭാഷകന്‍ ഇന്നു ഹൈക്കോടതിയെ സമീപിക്കും. അഭിഭാഷകന്‍ കാളീശ്വരം രാജ് മുഖേന ശ്രീജിത്ത് ഇന്ന് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്.
ശ്രീജിവിന്റെ ദുരൂഹമരണത്തെക്കുറിച്ച് സിബിഐ അന്വേഷണം തീരുമാനമായെങ്കിലും നടപടിക്രമങ്ങള്‍ തുടങ്ങുംവരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ഇതിനിടെ മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നിലപാടില്‍ നിന്ന് പുറകോട്ടില്ല. കൂടുതല്‍ പേര്‍ ശ്രീജിത്തിന് ഐക്യദാര്‍ഡ്യവുമായി സെക്രട്ടേറിയേറ്റിന് മുന്നിലെത്തിയിട്ടുണ്ട്.
ശ്രീജിവിന്റെ മരണത്തെക്കുറിച്ച് സ്വതന്ത്ര ഏജന്‍സി അന്വേഷണം എന്നതിനൊപ്പം, ആരോപണ വിധേയരായ പൊലീസുകാര്‍ പോലീസ് കംപ്ലയിന്റ് അഥോറിറ്റി നിര്‍ദേശിച്ച നടപടികള്‍ക്കെതിരെ സമ്പാദിച്ച സ്റ്റേ നീക്കണമെന്നുമാണ് ശ്രീജിത്ത് ആവശ്യം.