ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ രണ്ടാം പടിയായി ഉലകനായകന്‍ കമല്‍ഹാസന്‍ തമിഴ്‌നാട് പര്യടനം പ്രഖ്യാപിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചൂണ്ടികാട്ടിയാണ് താരം യാത്ര സംഘടിപ്പിക്കുന്നത്.
ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് കമല്‍ഹാസന്‍ തന്റെ യാത്ര ആരംഭിക്കുന്നത്. ഒരു അവാര്‍ഡ്ദാന ചടങ്ങിലാണ് യാത്രയുടെ കാര്യം കമല്‍ഹാസന്‍ വെളിപ്പെടുത്തിയത്. യാത്രയെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അടുത്ത ലക്കം ആനന്ദവികടന്‍ മാസികയില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുമ്പ് തന്റെ 63ാം ജന്മദിനത്തില്‍ സംസ്ഥാനത്തെ അഴിമതി പുറത്ത് കൊണ്ടുവരുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനും മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരുന്നു. അന്ന് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെങ്കില്‍ സമൂഹത്തിന്റെ താഴെത്തട്ടിലിറങ്ങി ഇനിയും കാര്യങ്ങള്‍ മനസ്സിലാക്കണമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.
2017 ഡിസംബര്‍ 31ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആരാധക സംഗമത്തില്‍ വെച്ച് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചിരുന്നു. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താലപര്യമുണ്ടെന്ന് കമല്‍ഹാന്‍ സൂചന നല്‍കിയിരുന്നു.