ഐഎസ്ആർഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 വിക്ഷേപിച്ചു

ഐ.എസ്.ആര്‍.ഒ.യുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇന്ന് നടന്നു. ഭൂമിയിലുള്ള ഏതുവസ്തുവിന്റെയും ചിത്രം വ്യക്തമായി പകര്‍ത്താന്‍ കഴിവുള്ള മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറയാണ് കാര്‍ട്ടോസാറ്റിന്റെ പ്രത്യേകത

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ പി.എസ്.എല്‍.വി.സി-40 റോക്കറ്റ് ഉപഗ്രഹങ്ങളുമായിട്ടാണ് ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.

കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റ് ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളും വിദേശരാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിക്കും.