റി​ല​യ​ൻ​സ് ഗ്രൂപ് ക്രി​പ്റ്റോ​ക​റ​ൻ​സി രൂ​പീ​ക​രി​ക്കു​ന്നു; അം​ബാ​നി​യു​ടെ മ​ക​ൻ ത​ല​പ്പ​ത്ത്

ബി​റ്റ്കോ​യി​ൻ മാ​തൃ​ക​യി​ൽ സ്വ​ന്തം ക്രി​പ്റ്റോ​ക​റ​ൻ​സി രൂ​പീ​ക​രി​ക്കാ​ൻ റി​ല​യ​ൻ​സ് ജി​യോ-ഇ​ൻ​ഫോ​കോം പ​ദ്ധ​തി​യി​ടു​ന്നു. ജി​യോ കോ​യി​ൻ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ നേ​തൃ​സ്ഥാ​ന​ത്ത് മ​ക​ൻ ആ​കാ​ശ് അം​ബാ​നി​യെ അ​വ​രോ​ധി​ക്കാ​നാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ പ​ദ്ധ​തി.

ഇ​തി​നാ​യി ബ്ലോ​ക് ചെ​യി​ൻ പ​ദ്ധ​തി രൂ​പീ​ക​രി​ക്കാ​ൻ 50 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ​സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ ക​ന്പ​നി തീ​രു​മാ​നി​ച്ചു. ഇ​വ​രാ​കും സ്മാ​ർ​ട് ക​രാ​റു​ക​ൾ​ക്കും വി​ത​ര​ണ ശൃം​ഖ​ല​ക​ൾ​ക്കും രൂ​പം ന​ൽ​കു​ക.

സാ​ധാ​ര​ണ പ​ണ​മി​ട​പാ​ടു​ക​ളേ​ക്കാ​ൾ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ​യും ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​മെ​ന്ന​താ​ണ് ബി​റ്റ് കോ​യി​ൻ പോ​ലു​ള്ള ക്രി​പ്റ്റോ ക​റ​ൻ​സി​ക​ളു​ടെ പ്ര​ത്യേ​ക​ത. ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ലാ​ണ് ഈ ​ക​റ​ൻ​സി​ക​ൾ ല​ഭ്യ​മാ​കു​ന്ന​ത്