തിരസ്‌കരിക്കപ്പെട്ടവര്‍ക്ക് കൊട്ടാരം തുറന്ന് നല്‍കി മാനവേന്ദ്ര രാജകുമാരന്‍

സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്ക് കൊട്ടാരം തുറന്ന് നല്‍കി മാനവേന്ദ്ര സിംഗ് ഗോഹില്‍ രാജകുമാരന്‍. ഇദ്ദേഹം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയാണ് തന്റെ കൊട്ടാരം തുറന്നു നല്‍കിയിരിക്കുന്നത്. മാനവേന്ദ്ര സിംഗ് ഗോഹില്‍ സ്വവര്‍ഗാനുരാഗി രാജകുമാരന്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.

15 ഏക്കര്‍ വിസ്തൃതിയുള്ള കൊട്ടാരമാണ് മാനവേന്ദ്ര രാജകുമാരന്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി തുറന്നു നല്‍കിയിരിക്കുന്നത്.ഗുജറാത്തിലെ നര്‍മ്മദ നദിക്കു സമീപമാണ്കൊട്ടാരം. ഇത് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ള റിസോഴ്‌സ് സെന്റാക്കാണ്‌ രാജകുമാരന്റെ തീരുമാനം. ഇദ്ദേഹം താന്‍ സ്വവര്‍ഗാനുരാഗിയാണ് എന്നു പരസ്യമായി നേരെത്ത വെളിപ്പെടുത്തിയിട്ടുണ്ട്.

അനവധി മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. തനിക്ക് കുട്ടികളുമില്ല. ഈ സാഹചര്യത്തില്‍ സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ട ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി കൊട്ടാരം തുറന്നു നല്‍കുന്നത് സന്തോഷം തരുന്ന തീരുമാനമാണ്. ഇവിടെ സ്ഥാപിക്കുന്ന സെന്റിലൂടെ ഇവര്‍ക്ക് തൊഴിലവസരവും മെച്ചപ്പെട്ട ജീവിതവും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാജകുമാരന്‍ വ്യക്തമാക്കി.