മന്ത്രി എസി മൊയ്തീന്‍ നിലപാട് കടുപ്പിച്ചു; കെഎല്‍പാം എംഡി സ്ഥാനത്തുനിന്നും സജി ബഷീര്‍ തെറിച്ചു

വ്യവസായ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സജി ബഷീറിനെ കെഎല്‍പാം എംഡി സ്ഥാനത്തുനിന്നും നീക്കി. അഴിമതിക്കേസില്‍ പ്രതിയായ സജിയെ എംഡിയായി നിയമിച്ചത് വന്‍ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സജി ബഷീറിനെ എംഡി സ്ഥാനത്തുനിന്നും നീക്കാന്‍ മന്ത്രി എസി മൊയ്തീന്‍ നിര്‍ദേശിക്കുകയായിരുന്നു.

സജി ബഷീറിന് പകരം നിയമനം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സജി ബഷീനിനെ സര്‍ക്കാര്‍ തിരിച്ചെടുത്തത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ പുഃനപരിശോധന ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.