എകെജി വിവാദം: വിടി ബല്‍റാം എംഎല്‍എക്കെതിരെ പോലീസില്‍ പരാതി; കേസ് ഫയലില്‍ സ്വീകരിച്ചു

എകെജിയെ ബാലപീഡകനെന്ന് വിളിച്ച കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാമിനെതിരെ പോലീസില്‍ പരാതി. കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ഏറാമല പുത്തന്‍പുരവീട്ടില്‍ രാജേഷ് പി.പിയാണ് ബല്‍റാമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. എ.കെ ഗോപാലനേയും അദ്ദേഹത്തിന്റെ ഭാര്യയേയും നവമാധ്യമങ്ങള്‍ വഴി അവഹേളിച്ച് വ്യാജ പ്രചാരണം നടത്തി എന്നാരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്. പോലീസ് കേസ് ഫയലില്‍ സ്വീകരിച്ചു.

ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി’: എന്നായിരുന്നു ബല്‍റാമ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ കമന്റ് ചെയ്തത്. കമന്റ് വിവാദമായതിനെതിരെ തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഹിന്ദു പത്രത്തില്‍ വന്ന ഒരു ഫീച്ചറും എ.കെ.ജിയുടെ ആത്മകഥയിലെ ചില ഭാഗങ്ങളുമാണ് തന്റെ ആരോപണത്തെ സാധൂകരിക്കുന്നത് എന്ന തരത്തില്‍ വി.ടി ബല്‍റാം ഉയര്‍ത്തിക്കാട്ടിയത്.

© 2024 Live Kerala News. All Rights Reserved.