പ്രതിയുടെ വീട്ടില്‍ വിരുന്നിനെത്തിയ ഋഷിരാജ് സിംഗ് വീണ്ടും വിവാദത്തില്‍

തൃശൂര്‍: സല്യൂട്ട് വിവാദം കെട്ടടങ്ങുന്നതിന് മുമ്പേ എ.ഡി.ജി.പി ഋഷിരാജ് സിംഗ് വീണ്ടും വിവാദത്തില്‍. സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിയായ ബി.ജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വിരുന്നിനെത്തിയതാണ് വിവാദമായിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് വീട്ടുകാരുടെ ക്ഷണപ്രകാരം അദ്ദേഹം എത്തിയത്.

തൃശൂര്‍ കണ്ടാണിശേരിയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ബി.ജെ.പി പ്രവര്‍ത്തകന്‍ വിജീഷിന്റെ വീട്ടിലാണ് ഋഷിരാജ് സിംഗ് എത്തിയത്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് മറികടന്നാണ് ഋഷിരാജ് സിംഗ് വിരുന്നിനെത്തിയതെന്നും ആരോപണമുണ്ട്

സംഭവം വിവാദമായതോടെ ഋഷിരാജ് സിംഗ് വിശദീകരണവുമായി രംഗത്തെത്തി. കാര്‍ഗില്‍ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിരുന്നില്‍ പങ്കെടുക്കാനാണ് താന്‍ അവിടെ എത്തിയതെന്നും വീട്ടുടമസ്ഥന്‍ പ്രതിയാണന്ന് അറിയില്ലായിരുന്നെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.