മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രാവിവാദം പ്രതിരോധത്തിലായ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സി.പി.ഐ.എം. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നല്‍കാനുള്ള ശേഷി സി.പി.ഐ.എമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ് പറഞ്ഞു. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്റ്റര്‍ വിവാദത്തില്‍ യാത്രയ്ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ചതില്‍ റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും ഏറ്റുമുട്ടിയിരുന്നു. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന് മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചിരുന്നു. അതേസമയം വിവാദ ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നതോടെ പൊളിഞ്ഞു.
പണം നല്‍കാന്‍ ഉത്തരവിറക്കിയ അഡീന്മഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നടപടി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി എന്ന് റവന്യൂമന്ത്രി തുറന്നടിച്ചിരുന്നു. താനറിയാതെ ഉത്തരവിറക്കിയതിന് കാരണം വിശദീകരിക്കാന്‍ മന്ത്രി കുര്യനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്..