ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച ചിത്രം ലേഡി ബേഡ്

75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രമായി ലേഡി ബേഡിനെ തിരഞ്ഞെടുത്തു. മോഷന്‍ പിക്ച്ചര്‍ വിഭാഗത്തില്‍ മികച്ച നടി സയോര്‍സ് റോണാനാണ്( ലേഡി ബേഡ്). മികച്ച നടനായി ജയിംസ് ഫ്രാങ്കോ( ദ് ഡിസാസ്റ്റര്‍ ) യെയും തിരഞ്ഞെടുത്തു. ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ മികച്ച താരങ്ങള്‍ കണ്ടെത്തുന്നതിനായി ഹോളിവുഡ് പ്രസ് അസോസിയേഷനാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്.

പുരസ്‌കാര ജേതാക്കള്‍;-

മികച്ച ചിത്രം-ലേഡി ബേഡ് (മ്യൂസിക്കല്‍/കോമഡി)

മികച്ച നടി (മോഷന്‍ പിക്ചര്‍) -സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)

മികച്ച നടന്‍ (മോഷന്‍ പിക്ചര്‍)- ജയിംസ് ഫ്രാങ്കോ (ദ ഡിസാസ്റ്റര്‍)

മികച്ച സംവിധായകന്‍- ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)

മികച്ച ടിവി ഫിലിം- ബിഗ് ലിറ്റില്‍ ലൈസ്

മികച്ച നടി (ടിവി ഫിലിം ) നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)

മികച്ച ടിവി സീരീസ്- ദ ഹാന്റ് മെയ്ഡ് ടെയില്‍

മികച്ച നടി (ടിവി സീരീസ്, ഡ്രാമ)- എലിസബത്ത് മോസ്

മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ)- സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍