Live Blog:പഞ്ചാബില്‍ ഭീകരാക്രമണം. 5 പേര്‍ മരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. രാജ്യവ്യാപകമായി ജാഗ്രതാനിര്‍ദ്ദേശം


10:20 am
ഭീകരര്‍ ആരെയും ബന്ദിയാക്കിയിട്ടില്ല

ഭീകരവാദികള്‍ ആരെയും ബന്ദിയാക്കിയിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര ചീഫ് സെക്രട്ടറി.


 

10:02 am
 രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം
പഞ്ചാബിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. എന്‍എസ്‌ജി കമാന്‍ഡോകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മു -പത്താന്‍കോട്ട് ദേശീയപാത അടച്ചിട്ടു.


 

9:45 am
 പഞ്ചാബ് ഡിജിപി സംഭവ സ്ഥലത്തേക്ക്
പഞ്ചാബ് ഡിജിപി തീവ്രവാദ ആക്രമണം നടന്ന സ്ഥലത്തേക്കു തിരിച്ചു. ഇപ്പോഴും ഇവിടെ ആക്രമണം നടക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.


 

9:37 am
 റെയില്‍വേ ട്രാക്കില്‍നിന്ന് അഞ്ചു ബോംബുകള്‍ കണ്ടെത്തി
ആക്രമണം നടന്ന ഗുര്‍ദാസ്‌പുരിലെ റെയില്‍വേ ട്രാക്കില്‍നിന്ന് അഞ്ചു ബോംബുകള്‍ സുരക്ഷാ സേന കണ്ടെത്തി. കൂടുതല്‍ തെരച്ചില്‍ നടക്കുകയാണ്.


 

9:35 am
 പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാരും മരിച്ചു
ആക്രമണം നടന്ന ഗുര്‍ദാസ്‌പുര്‍ പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍. തീവ്രവാദികള്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു.


 

9:25 am
പഞ്ചാബിലെ ദിനനഗറില്‍ ഭീകരാക്രമണം. എട്ടു പേര്‍ മരിച്ചു. ഗുര്‍ദാസ്‌പുര്‍ പൊലീസ് സ്റ്റേഷനിലും ഒരു ബസിലുമാണ് ആക്രമണമുണ്ടായത്. ഗുര്‍ദാസ്‌പുര്‍ റെയില്‍വേ ട്രാക്കില്‍നിന്നു ബോംബുകള്‍ കണ്ടെത്തി. ഇപ്പോഴും ആക്രമണം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍.
മരിച്ചവരില്‍ രണ്ടു പേര്‍ പൊലീസുകാരാണ്. സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ലെന്നാണു സൂചന. വെള്ള മാരുതിക്കാറിലെത്തിയ സംഘം തുടര്‍ച്ചയായി ആക്രമണം നടത്തുകയായിരുന്നു. പുലര്‍ച്ചെ 5.45നായിരുന്നു ആദ്യ ആക്രമണം. ബസിനു നേര്‍ക്ക് അക്രമികള്‍ വെടിയുതിര്‍ത്തു. പിന്നീടായിരുന്നു പൊലീസ് സ്റ്റേഷനിലേക്ക് ഇവര്‍ ഇരച്ചുകയറി വെടിയുതിര്‍ത്തത്.സംഭവത്തെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞു. സ്ഥിതി അത്യന്തം ഗൗരവമേറിയതെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.