പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസ്‌മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു. ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവും ധനസഹായവും നല്‍കികൊണ്ട് അവരോടൊത്താണ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഈ പുതുവര്‍ഷത്തെ വരവേറ്റത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മനോഹാരിത കാത്തുസീക്ഷിക്കുന്ന ഈ തൊഴിലാളികളുടെ പരിശ്രമം ആരും ശ്രദ്ധിക്കാറില്ല. എല്ലാ മഹത് സൃഷ്‌ടികള്‍ക്കും പിറകില്‍ ഇത്തരം തൊഴിലാളികളുടെ കഠിനാദ്ധ്വാനവും കഷ്‌ടപ്പാടകളുമുണ്ടെന്നത് നാം മറക്കരുതെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.