ദിലീപ് കോടതിയിലേക്ക്: നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ആവശ്യപ്പെടും

ടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും കോടതിയിലേക്ക്. സുപ്രധാനമായ പലമൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ല. ബോധപൂര്‍മായ നടപടിയാണ് പൊലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.നടി അക്രമക്കിപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയിലെത്തുക. കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയ നിര്‍ണായക മൊഴികളും രേഖകളുമാണ് ദിലീപ് ആവശ്യപ്പെടുകയെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.