സെക്രട്ടേറിയേറ്റില്‍ ഇന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റില്‍ ഇന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി. വാട്ടര്‍ അതോറിട്ടിയിലും പുതുവര്‍ഷം മുതല്‍ പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് പഞ്ചിംഗ് ബാധകമാണ്. ജീവനക്കാരുടെ സമയനിഷ്ഠ ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ഒരു ഇടവേളയ്ക്കുശേഷം വീണ്ടും പഞ്ചിംഗ് നിര്‍ബന്ധമാക്കാന്‍ എതിര്‍പ്പുകള്‍ക്കിടയിലും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൃത്യസമയം പാലിക്കാത്ത സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഇനി ശമ്പളവും ലീവും നഷ്ടമാകും. മൂന്നു ദിവസം വൈകിയെത്തിയാല്‍ ഒരുദിവസം ലീവായി രേഖപ്പെടുത്തും. ബയോ മെട്രിക് കാര്‍ഡ് മെഷിനില്‍ കാണിച്ച് വിരലുപയോഗിച്ചാണ് പഞ്ച് ചെയ്യേണ്ടത്. ജോലി സമയത്തിനും ചെറിയ മാറ്റം ഉണ്ട്. രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയാണ് ജോലി സമയം