മെഡിക്കല്‍ കോളെജുകളിലെ ഡോകടര്‍മാരുടെ പണിമുടക്ക് തുടരും. ഒപിയും വാര്‍ഡുകളും ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.ആരോഗ്യമന്ത്രി കെ കെ ഷൈലജയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ ആവാത്തതിനെ തുടര്‍ന്നാണ് സമരം തുടരുന്നതെന്ന് ഡോകര്‍മാര്‍ അറിയിച്ചു. ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ സമരം ഒത്തുതീര്‍ന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്ത കെഎംജെഎസി പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥാനങ്ങളില്‍ നിന്നും നീക്കി. പുതിയ നേതൃത്വത്തിന്റെ കീഴില്‍ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സമരക്കാരുടെ പ്രധാന ആവശ്യമായ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെന്നും കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞിരുന്നു.