തലസ്ഥാനനഗരത്തില്‍ വായുമലീനീകരണത്തിന്റെ തോത് കുറക്കാന്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനുള്ള തീരുമാനവുമായി കേന്ദ്രം. ഡല്‍ഹിയുള്‍പ്പെടെ പത്ത് നഗരങ്ങളില്‍ ഇലക്ട്രിക് ബസ്, ടാക്‌സി, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഇറക്കാനാണ് പദ്ധതിയിടുന്നത്.തുഗതാഗതത്തിന് വേണ്ടി ഇലക്ട്രിക് ബസുകള്‍ ഇറക്കാന്‍ 11 നഗരങ്ങള്‍ക്ക് 437 കോടി രൂപ സബ്‌സിഡി നല്‍കുമെന്ന് ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് മന്ത്രി ആനന്ദ് ഗീഥെ പ്രഖ്യാപിച്ചു. ഡെല്‍ഹി, അഹമ്മദാബാദ്, ബംഗ്ളൂരു, ജെയ്പൂര്‍, മുംബൈ, ലക്‌നൗ, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കൊത്ത, ജമ്മു, ഗുവാഹത്തി എന്നീ നഗരങ്ങളിലാണ് ഇലക്ട്രിക് വാഗഹനങ്ങള്‍ പുറത്തിറങ്ങുന്നത്.
ഒന്‍പത് വന്‍ നഗരങ്ങള്‍ക്ക് 40 ബസുകള്‍ക്കുള്ള സബ്‌സിഡി അനുവദിക്കും. ജമ്മുവിനും ഗുവാഹത്തിക്കും 15 ബസുകള്‍ക്കുള്ള സബ്‌സിഡിയാണ് അനുവദിക്കുക. കൊല്‍ക്കട്ടയില്‍ 200 ടാക്‌സികള്‍ക്കും ബെംഗളൂരുവില്‍ 100 ടാക്‌സികള്‍ക്കും സബിസിഡി അനുവദിക്കും.ഫെയിം ഇന്‍ഡ്യ സ്‌കീമിന് കീഴിലുള്ള നഗരങ്ങള്‍ക്കാണ് സബ്‌സിഡി അനുവദിക്കുക. ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുന്നത് പൊതുഗതാഗതരംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.