അവര്‍ വീണ്ടും ഒന്നിക്കുന്നു.. ” അമ്മു ടു അമ്മു” വുമായി..

ഗീതാഞ്ജലി എന്ന ചിത്രത്തിന് ശേഷം സൂപ്പർസ്റ്റാർ മോഹൻലാലും സംവിധായകൻ പ്രിയദർശനും വീണ്ടും ഒന്നിക്കുന്നു. ‘അമ്മു ടു അമ്മു’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതൊരു മുഴുനീള എന്റർടെയിനറായിരിക്കും.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക. ചിത്രത്തിൽ മുകേഷ് ഉണ്ടായിരിക്കുമെന്നും പറഞ്ഞ് കേൾക്കുന്നുണ്ട്.  ഈ ചിത്രത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് വൃത്തങ്ങളിൽ നിന്നുള്ള വിവരം.

© 2024 Live Kerala News. All Rights Reserved.