ഓഖി ദുരിതാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാത്തൊട്ടാകെ ഡിസംബര്‍ 21 ന് നടന്ന ഫണ്ട് ശേഖരണത്തില്‍ 4,81,02,511/ രൂപ ലഭിച്ചതായി സി.പി.ഐ (എം). പാര്‍ടി അംഗങ്ങളും വര്‍ഗ്ഗ ബഹുജന സംഘടനാ പ്രവര്‍ത്തകരും ഫണ്ടിലേക്ക് കഴിവിന്റെ പരമാവധി സഹായം നല്‍കുകയായിരുന്നു. ശേഖരിച്ച തുക സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിന്റെ അക്കൗണ്ടിലേക്ക് പ്രാദേശിക ഘടകങ്ങള്‍ നേരിട്ട് നല്‍കും. ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിച്ച എല്ലാ മനുഷ്യസ്‌നേഹികളേയും പാര്‍ടി സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.
1 കാസര്‍കോഡ്- 80,0000
2 കണ്ണൂര്‍ -73,92321
3 വയനാട്- 10,5500
4 കോഴിക്കോട്- 79,68129
5 മലപ്പുറം- 28,32691
6 പാലക്കാട്- 16,20187
7 തൃശ്ശൂര്‍- 11,20000
8 എറണാകുളം- 14,56595
9 ഇടുക്കി- 34,60250
10 കോട്ടയം -21,80372
11 ആലപ്പുഴ- 50,40295
12 പത്തനംതിട്ട -12,82319
13 കൊല്ലം-39,00000
14 തിരുവനന്തപുരം -89,43852
ആകെ ലഭിച്ച തുക- 4,81,02,511