പൃഥ്വിരാജിന്റെ ക്രിസ്മസ് സമ്മാനം; ക്രിസ്മസ് ദിവസം കേരളത്തിലുള്ള എല്ലാ തിയേറ്ററിലും വിമാനം സൗജന്യമായി കാണാം

ക്രിസ്മസ് ദിവസം കേരളത്തിലുള്ള എല്ലാ തിയേറ്ററുകളിലും വിമാനം സിനിമ സൗജന്യമായി കാണാമെന്ന് പൃഥ്വിരാജ്. വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുമ്പോഴാണ് പൃഥ്വിയുടെ പ്രഖ്യാപനം. ക്രിസ്മസ് ദിവസത്തിലെ ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ ഒഴിച്ചുള്ള ഷോകളാണ് സൗജന്യമായി കാണാവുന്നത്.

ടിക്കറ്റ് എടുത്ത് കാണേണ്ടുന്ന ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ എന്നിവയില്‍നിന്ന് കിട്ടുന്ന പണം വിമാനം സിനിമാ കഥയ്ക്ക് കാരണക്കാരനായ സജി തോമസിന് നല്‍കും.

സജി തോമസിന് വേണ്ടി സിനിമയുടെ പേരില്‍ എന്ത് ചെയ്യാമെന്ന ആലോചനയുടെ പുറത്താണ് സംവിധായകന്‍ പ്രദീപ് നായര്‍, നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് എന്നിവര്‍ ചേര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.

സിനിമയുടെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഓഫര്‍ ആദ്യമായിട്ടായിരിക്കുമെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.