ശ്രീശാന്തിനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് ടിസി മാത്യു

ഐ.പി.എല്‍ വാതുവയ്പ്പ് കേസില്‍ കുറ്റവിമുക്തനായ ശ്രീശാന്തിന് കൊച്ചിയില്‍ പരിശീലനം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ടി.സി.മാത്യു. ബി.സി.സി.ഐയുടെ വിലക്കുള്ളതിനാല്‍ കെ.സി.എയുടെ ഗ്രൗണ്ടുകളില്‍ പരിശീലനം നടത്താനാകില്ല. വിലക്ക് നീക്കാന്‍ ബി.സി.സി.ഐക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കത്തയച്ചെന്നും ഇക്കാര്യമാവശ്യപ്പെട്ട് കെ.സി.എയുടെ സംഘം ബി.സി.സി.ഐയുമായി ചര്‍ച്ച നടത്തുമെന്നും ടി.സി മാത്യു അറിയിച്ചു.

ഐ.പി.എല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്തുള്‍പ്പെടെയുള്ള കളിക്കാര്‍ക്കെതിരെയുള്ള വിലക്ക് ഉടന്‍നീക്കില്ലെന്ന ബി.സി.സി. ഐ നിലപാടില്‍ ദുരൂഹതയേറുന്നു. നീതിന്യായ കോടതി വെറുതെ വിട്ടിട്ടും അതിനും മുകളിലാണ് അഴിമതിവിരുദ്ധ സമിതിയുടെ മാനദണ്ഡങ്ങളെന്ന ബി.സി.സി.ഐ നിലപാടാണ് കളിക്കാര്‍ക്ക് മുന്നിലുള്ള വിലക്ക് തുടരാന്‍കാരണം.

ബി.സി.സി.ഐ മുന്‍പ്രസിഡന്‍റ് എന്‍.ശ്രീനിവാസന്‍, അരുണ്‍ജയ്റ്റ്ലി, നിരഞ്ജന്‍ഷാ എന്നിവരടങ്ങിയ അച്ചടക്ക സമിതിയായിരുന്നു 2013 സെപ്റ്റംബര്‍13 ന് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങളെ ക്രിക്കറ്റില്‍നിന്നും വിലക്കിയത്. ഒത്തുകളിച്ചതായുള്ള ആരോപണങ്ങള്‍ഉയര്‍ന്ന കളിക്കാരില്‍നിന്നും വ്യക്തിപരമായി തെളിവെടുത്തതിന്‍റേയും ശബ്ദരേഖകളുടേയും അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു ബി.സി.സി.ഐ അന്നു പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍പറഞ്ഞത്. ഇതേ ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളോടെ ഒത്തുകളി ആരോപണം അന്വേഷിച്ച ഡല്‍ഹി പൊലീസിന്‍റെ രണ്ടുവര്‍ഷം നീണ്ട അന്വേഷണങ്ങളെയാണ് പട്യാല കോടതി തള്ളിയത്.

എന്നാല്‍വിധി പ്രസ്താവിച്ച് ഒന്നരമണിക്കൂര്‍കഴിഞ്ഞ് പുറപ്പെടുവിച്ച ബി.സി.സി.ഐ യുടെ പ്രതികരണം ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. വിലക്ക് നീക്കില്ലെന്നും അഴിമതിവിരുദ്ധസമിതിയുടെ മാനദണ്ഡങ്ങളനുസരിച്ചായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു ബി.സി.സി.ഐ യുടെ അറിയിപ്പ്. എന്നാല്‍, കോടതി തള്ളിയ അതേ കേസിന്‍മേല്‍ബി.സി.സി.ഐ ക്ക് മാത്രം എന്ത് തെളിവാണ് കൂടുതലുള്ളതെന്നാണ് ഉയരുന്ന ചോദ്യം. നീതിന്യായവ്യവസ്ഥയാണ് ശിക്ഷ വിധിക്കേണ്ടതെങ്കിലും ആരുടെയൊക്കെയോ വ്യക്തമായ അജണ്ടയാണ് ബി.സി.സി.ഐ നടപ്പിലാകുന്നതെന്നും ആക്ഷേപമുണ്ട്.

അതേസമയം, വിധി താരങ്ങള്‍ക്ക് അനുകൂലമായതില്‍സന്തോഷം പ്രകടിപ്പിച്ച മുന്‍ക്യാപ്റ്റന്‍സൗരവ് ഗാംഗുലി, ബി.സി.സി.ഐ ക്ക് വിലക്ക് നീക്കുന്നതില്‍ഇനി എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല എന്നാണ് പ്രതികരിച്ചത്. ശ്രീശാന്തിന്‍റെ വിലക്ക് ഒഴിവാക്കുന്ന കാര്യത്തില്‍അച്ചടക്കനടപടി പിന്‍വലിക്കാന്‍വലിയ വിഷമം ഇല്ലെന്നും അതിനായി മുന്‍കൈയെടുക്കുമെന്നുമായിരുന്നു ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് ടി.സി. മാത്യുവിന്‍റെ പ്രതികരണം. എന്നാല്‍, , ബി.സി.സി.ഐ അച്ചടക്ക സമിതിയുടെ വിലക്ക് മാറാന്‍താരങ്ങള്‍ഇനി എത്ര നാള്‍കാത്തിരിക്കണമെന്നാണ് ഉയരുന്ന ചോദ്യം.

© 2024 Live Kerala News. All Rights Reserved.