മദ്യപിച്ച് വാഹനമോടിച്ച് മരണത്തിനിടയാക്കിയാല്‍ ഏഴു വര്‍ഷം തടവ്

മദ്യപിച്ചു വാഹനമോടിച്ച് ആളുകളുടെ മരണത്തിനിടയാക്കുന്നവര്‍ക്ക് ഏഴു വര്‍ഷം തടവുനല്‍കണമെന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. നിലവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും പിഴയുമാണ് ശിക്ഷ. വാഹനം രജിസ്‌ട്രേഷന്‍ നടത്തുന്ന സമയത്ത് പാര്‍ട്ടി ഇന്‍ഷൂറന്‍സിന്‍റെ ആജീവനാന്ത പ്രീമിയം ഇടാക്കാനുള്ള നിയമവും കേന്ദ്രസര്‍ക്കാരി‍ന്‍റെ പരിഗണനയിലുണ്ട്.

മദ്യപിച്ച് വാഹമനമോടിച്ച് അപകടം വരുത്തിവെക്കുന്നവര്‍ ഒടുക്കേണ്ട പിഴ അപര്യാപ്തമാണെന്നും ശിക്ഷ കഠിനമാക്കണമെന്നും സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നത് കുറ്റകരമായ കുറ്റകൃത്യമായി കണക്കിലെടുത്ത് 10 വര്‍ഷം കഠിന തടവുനല്‍കണമെന്നാണ് വിഷയം പരിഗണിച്ച സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്.

രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങള്‍ക്കും, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ല. ഇത് നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശമുണ്ട്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഇടിച്ച് മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനെ ബാധിക്കുമെന്നതിനാലാണ് ഇത് നിര്‍ബന്ധമാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.