ഹി​മാ​ച​ലി​ല്‍ ജ​യ്റാം താ​ക്കൂ​ർ മുഖ്യമന്ത്രിയാകും; പ്രഖ്യാപനം നാളെ

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് ജ​യ്റാം താ​ക്കൂ​ർ ചുമതലയേൽക്കും. ഔദ്യോഗിക പാ​ർ​ട്ടി പ്രഖ്യാപനം നാളെ നടക്കും. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ജ​യ്റാം താ​ക്കൂ​റി​ന് നറുക്ക് വീണത്. സെ​രാ​ജ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ജ​യ്റാം താ​ക്കൂ​ർ വി​ജ​യി​ച്ച​ത്.

കേ​ന്ദ്ര​മ​ന്ത്രി ജെ.​പി ന​ഡ്ഡ​യു​ടെ വി​ശ്വ​സ്ത​നാ​ണ് ജ​യ്‌​റാം താ​ക്കൂ​ർ. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന്‌ ഭ​ര​ണം തി​രി​ച്ചു​പി​ടി​ച്ചെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി തോ​റ്റ​ത് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച പ്രേം​കു​മാ​ര്‍ ധൂ​മ​ലി​ന് പു​റ​മെ പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ സ​ത്പാ​ല്‍ സിം​ഗ് സ​ട്ടി​യും യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും പ​രാ​ജ​യ​പ്പെ​ട്ടു. മു​ന്‍ സ്പീ​ക്ക​ര്‍ ഗു​ലാ​ബ് സിം​ഗ് താ​ക്കൂ​റും തോ​റ്റു.

കേ​ന്ദ്ര​മ​ന്ത്രി ജെ.​പി ന​ഡ്ഡ​യു​ടെ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി പ്രേം​കു​മാ​ര്‍ ധൂ​മ​ലി​ന്‍റെ​യും പേ​രു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​റ​ഞ്ഞു​കേ​ട്ട​ത്. ഭി​ന്ന​ത തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ അ​മി​ത് ഷാ ​ത​ന്നെ ധൂ​മ​ലി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ക്ഷേ ഫ​ലം വ​ന്ന​പ്പോ​ള്‍ സു​ജ​ന്‍​പൂ​രി​ല്‍ ധൂ​മ​ല്‍ തോ​റ്റു. അ​തോ​ടെ ന​ഡ്ഡ ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​രു​ക​ളാ​ണ് ബി​ജെ​പി നേ​തൃ​ത്വം പ​രി​ഗ​ണി​ച്ച​ത്. അ​ഞ്ചു ത​വ​ണ എം​എ​ൽ​എ​യും മ​ന്ത്രി​യു​മാ​യ നേ​താ​വാ​ണ് താ​ക്കൂ​ർ. സം​സ്ഥാ​ന​ത്ത് 32 ശ​ത​മാ​നം വ​രു​ന്ന താ​ക്കൂ​ർ സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള​യാ​ൾ എ​ന്ന​തും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ യോ​ഗ്യ​ത​യാ​യി.

© 2024 Live Kerala News. All Rights Reserved.