ട്രംപിന് വീണ്ടും തിരിച്ചടി; ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കിക്കൊണ്ടുളള പ്രഖ്യാപനം യു എന്‍ തള്ളി

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കികൊണ്ടുള്ള അമേരിക്കയുടെ പ്രഖ്യാപനം യു എന്‍ തള്ളി. പൊതു സഭയുടെ പ്രമേയത്തെ ഇന്ത്യയടക്കം 128 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഒന്‍പത് രാജ്യങ്ങള്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്ന തരത്തിലുള്ള പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ലോക രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തിരുന്നു. പശ്ചിമേഷ്യ വീണ്ടും കുരുതിക്കളമായി മാറാനെ പ്രഖ്യാപനമുതുകൂ എന്ന നിലപാടിലാണ് മേഖലയിലെ രാഷ്ട്രങ്ങളെല്ലാം. ഈ സാഹചര്യത്തിലാണ് യു എന്‍ പൊതുസഭ അടിയന്തിര യോഗം ചേര്‍ന്ന് ട്രംപിന്റെ തീരുമാനത്തിനെതിരെയുള്ള പ്രമേയം വോട്ടിനിട്ടത്.
120 രാജ്യങ്ങല്‍ യു എന്‍ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നേരത്തെ രക്ഷാസമിതിയില്‍ പ്രമേയത്തിനെതിരെ യു എസ് വീറ്റോ അധികാരം പ്രയോഗിച്ചിരുന്നു. അടിയന്തിര പ്രാധാന്യമുള്ള പ്രത്യേക സാഹചര്യത്തില്‍ പൊതു സഭയുടെ യോഗം വിളിക്കാമെന്നുണ്ട്. ഈ ചട്ടമനുസരിച്ചാണ് പൊതുസഭ വിളിച്ച് ചേര്‍ത്തതും പ്രമേയം പരിഗണിച്ചതും.