പഴകിയ ഭക്ഷണം വിറ്റ 43 ബേക്കറികള്‍ക്ക് താഴിട്ടു, 1862 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

ക്രിസ്മസിനും പുതുവത്സരത്തിനും മുന്നോടിയായി ഭക്ഷ്യാ സുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡില്‍ സംസ്ഥാനത്തെ 43 ബേക്കറികള്‍ അടച്ചുപൂട്ടി. ബേക്കറികളില്‍ നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള 1862 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 34 ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളില്‍ പരിശോധന ശക്തമായി തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.ഫെസ്റ്റീവല്‍ സീസണായതിനാല്‍ കച്ചവട സ്ഥാപനങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കൂടിയ ഡിമാന്‍ഡ് വരുമ്പോള്‍ ഗുണനിലവാരമില്ലാത്ത ഭക്ഷണസാധനങ്ങള്‍ വിറ്റഴിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടാണ് അധികൃതരുടെ ഇടപെടല്‍.

© 2024 Live Kerala News. All Rights Reserved.