ടു ജി സ്‌പെക്ട്രം കേസ്: ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കും, ഡി എം കെയ്ക്കും കോണ്‍ഗ്രസിനും ആശ്വാസം, ബി.ജെ.പിയ്ക്ക് ആശങ്ക

ടു ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലികോം മന്ത്രി ഡി രാജ, കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി എന്നിവരടുക്കമുള്ള പ്രതികളെ കുറ്റവിമുക്തമാക്കിയ

കോടതി വിധി കോണ്‍ഗ്രസിനും സഖ്യകക്ഷിയായ ഡി. എം. കെ.യ്ക്കും ഏറെ ആശ്വാസകരമാണ്. വിവിധ സര്‍ക്കിളുകളിലായി വഴി വിട്ട് സ്‌പെക്ട്രം അനുവദിച്ചത് വഴി 1.76 ലക്ഷം കോടി രൂപ ഖജനാവിന് നഷ്ടമായി എന്നുള്ള സി എ ജി കണ്ടെത്തലാണ് കേസിനാധാരം. സി എ ജി ആയിരുന്ന വിനോദ് റായിയുടെ കണ്ടെത്തല്‍ പെരുപ്പിച്ച് കാണിച്ച കണക്കാണെന്ന് അന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടാം യു പി എ യുടെ പതനത്തിനും ബി.ജെ.പിയുടെ തിരിച്ചുവരവിനും കളമൊരുങ്ങിയ അഴിമതികേസിലെ വിചാരണ ആരംഭിക്കുന്നത് 2011 ല്‍ ആണ്. ഇടപെടലിന് മതിയായ തെളിവുകളില്ല എന്ന കണ്ടെത്തലിലാണ് സി ബി ഐ പട്യാല കോടതി ഇപ്പോള്‍ എല്ലാ പ്രതികളേയും വെറുതെ വിട്ടത്. പ്രതികള്‍ നടത്തിയതായി പറയപ്പെടുന്ന ഗൂഢാലോചനക്ക് തെളിവില്ലൈന്നും കോടതി അഭിപ്രായപ്പെട്ടു.കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാചയപ്പെട്ടുവെന്നും കോടിതി പറഞ്ഞു.
സി ബി ഐ അപ്പീല്‍ പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിധി ഡി എം കെ യ്ക്കും കോണ്‍ഗ്രസിനും നല്‍കിയിട്ടുള്ള ആത്മവിശ്വാസം ചെറുതല്ല. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാരിനെ വര്‍ഷങ്ങളോളം വേട്ടയാടിയ കേസില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായി മുന്‍ ധനമന്ത്രി പി ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാം യു പി എയുടെ അഴിമതി ഉയര്‍ത്തികാട്ടിയാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നയിച്ചത്. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ടു ജി സ്‌പെക്ട്രം അഴിമതിയായരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് അനിഷേധ്യനായി ഉദയം ചെയ്യുന്നതു തന്നെ ഇത്തരം അഴിമതിയെ തുറുപ്പ് ചീട്ടാക്കായിട്ടായിരുന്നു. ഒരു ഘട്ടത്തില്‍ മന്‍മോഹന്‍ സിംഗിനെയും സോണിയ ഗാന്ധിയേയും തന്നെ ആരോപണങ്ങളിലേക്ക് ബി.ജെ.പി വലിച്ചിഴക്കുകയും ചെയ്തിരുന്നു.

അനവധി പാര്‍ലമെന്റ് സമ്മേളനങ്ങള്‍ ഇതില്‍ തട്ടി പാഴാവുകയും ചെയത്ു.
അപ്പീല്‍ പോകുമെന്ന് സി ബി ഐ പറയുമ്പോഴും നിലവിലെ വിധി ഡി എം കെ യോടൊപ്പം തന്നെ കോണ്‍ഗ്രസിനും ആശ്വസിക്കാന്‍ വക നല്‍കുന്നതാണ്. ഇത് കേണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അതേ സമയം,ബി.ജെ.പി ദേശീയ നേതൃത്വത്തെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കും. ജയലളിതയുടെ മരണശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ലക്ഷ്യമിട്ട് കാത്തിരിക്കുന്ന ബി.ജെ.പിയ്ക്ക് ഇനി കാര്യങ്ങള്‍ പ്രതീക്ഷിച്ചത്ര എളുപ്പമാകില്ല.

എ ഐ എ ഡി എം കെയില്‍ ഭിന്നിപ്പുണ്ടാക്കി പ്രബല വിഭാഗത്തെ കൂടെ നിര്‍ത്തി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഇടപെടാമെന്ന ബി.ജെ.പി മോഹത്തിനാണ് തിരിച്ചടിയായിരിക്കുന്നനത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാടില്‍ ഡി എം കെ കൂടുതല്‍ ശക്തമാവും. കേസില്‍ കുറ്റവിമുക്തരായതോടെ ഡി എം കെയുമായി കോണ്‍ഗ്രസിന് പൂര്‍വ്വാധീകം ശക്തമായി കൈകോര്‍ക്കുകയുമാകാം. അതുകൊണ്ട് തന്നെ അടുത്ത ദേശീയ തിരഞ്ഞെടുപ്പില്‍ ഈ വിധി നിര്‍ണായകമാകും.

© 2024 Live Kerala News. All Rights Reserved.