കോണ്‍ഗ്രസിന്റെ നേട്ടത്തിന് പിന്നില്‍ താനാണെന്ന് ഹര്‍ദ്ദിക് പട്ടേല്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറാന്‍ സാധിച്ചില്ലെങ്കിലും കോണ്‍ഗ്രസിനു ബിജെപിക്കെതിരേ മികച്ച പ്രകടനം കാഴ്ചവെക്കാ‍ന്‍ കാരണം താനാണെന്ന് പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 33ല്‍നിന്ന് 43ലേക്കു വര്‍ധിച്ചത് താന്‍ മൂലമാണെന്ന് ഹര്‍ദ്ദിക് അവകാശപ്പെട്ടു. എന്‍ഡിടിവിയുമായുള്ള അഭിമുഖത്തിലാണ് ഹര്‍ദിക്കിന്റെ അവകാശവാദം.

ബിജെപി 82 സീറ്റുകള്‍ മാത്രമാണ് പൊരുതിനേടിയത്. പട്ടീദാര്‍മാരും ദളിതരും ഒബിസി വിഭാഗവും അവര്‍ക്ക് വോട്ട് ചെയ്തിട്ടില്ല. എങ്കില്‍ അവര്‍ അവകാശപ്പെടുന്ന അത്രയും വോട്ടുകള്‍ അവര്‍ക്കെങ്ങനെ കിട്ടി എന്ന് ഹര്‍ദ്ദിക് ചോദിച്ചു. ബിജെപി ജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയതാണെന്ന ആരോപണം ഹര്‍ദിക് ആവര്‍ത്തിച്ചു.

രാജ്യത്തിന്റെ ഭാവി വോട്ടിങ് യന്ത്രങ്ങളാണ് തിരുമാനിക്കുന്നത്. എടിഎമ്മുകള്‍ വരെ ഹാക്ക് ചെയ്യപ്പെടുന്ന നാട്ടില്‍ എന്തുകൊണ്ട് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടുകൂട എന്നും ഹര്‍ദ്ദിക് ചോദിച്ചു.

പന്ത്രണ്ടോ പതിമൂന്നോ സീറ്റുകളില്‍ ബിജെപിയുടെ വിജയം തടയാവുന്നതായിരുന്നെന്നും ഹര്‍ദ്ദിക് ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ മത്സരിച്ച സീറ്റുകളുടെ വിജയ സാധ്യതയും മുന്‍കൂട്ടി തടയേണ്ടതായിരുന്നുവെന്നും എങ്കില്‍ കുറച്ചുചൂടി മികച്ച വിജയം നേടാനാവുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.