ഹാദിയയെ കാണാന്‍ ഷെഫിന്‍ വീണ്ടുമെത്തി; വിവാഹ വാര്‍ഷീക സമ്മാനവുമായി

സാമൂദായിക രാഷ്ട്രീയ തര്‍ക്കങ്ങള്‍ തുടരവെ ഹാദിയയെ കാണാന്‍ ഷെഫിന്‍ ജഹാന്‍ വീണ്ടുമെത്തി. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് തുടര്‍പഠനത്തിനായി സേലത്തെ കാമ്പസിലുള്ള ഹാദിയയെ കാണാന്‍ ഇത് രണ്ടാം തവണയാണ് ഷെഫിന്‍ എത്തുന്നത്. വിവാഹ വാര്‍ഷീക സമ്മാനം കൈമാറാനാണ് ഇക്കുറി ഷെഫിന്‍ എത്തിയത്.

ഡിസംബര്‍ 19 നായിരുന്നു ഇവരുടെ വിവാഹ വാര്‍ഷീകം. സേലത്തെ ഹോമിയോ ശിവരാജ് കോളേജില്‍ ഹോമിയോപ്പതി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയാണ് ഹാദിയ. പഠിക്കാനാഗ്രിക്കുന്നുവെന്ന് കോടതിയില്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനുള്ള അവസരം കോടതി നല്‍കിയത്. വിവാഹസമ്മാനം കൈമാറുന്ന ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.