രാജ്യസഭാ എംപി സ്ഥാനം രാജിവെക്കുമെന്ന് എം.പി വീരേന്ദ്രകുമാർ

രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് എം.പി വീരേന്ദ്ര കുമാർ. തന്റെ തീരുമാനം ശരത് യാദവിനെ അറിയിച്ചുവെന്നും മൂന്നു ദിവസത്തിനകം ഡൽഹിയിലെത്തി രാജിക്കത്ത് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനെ രക്ഷിക്കാൻ വേണ്ടിയാണ് രാജിയെന്നും വീരേന്ദ്ര കുമാർ പറഞ്ഞു.